Pages

Friday 19 August 2011

നമ്മുടെ സ്വന്തം ജലഗതാഗതം






 ഒരു കാലത്ത് കുമരകം - മുഹമ്മ ബോട്ട് സര്‍വീസ് രണ്ടു ഗ്രാമങ്ങളുടെ ജീവിതത്തിന്‍റെ ഒഴിച്ച്    കൂടാനാവാത്ത ഭാഗമായിരുന്നു. മുഹമ്മയില്‍ നിന്നും യാത്രക്കാര്‍ മത്സ്യ വില്പനക്കും, കൂലിപ ണികള്‍ക്കും മറ്റുമായി കുമാരകത്തെത്തുവാന്‍ ആശ്രയിച്ചിരുന്നത് ബോട്ട് സര്‍വീസസ്കളെ ആയിരുന്നു. യാത്രക്കാര്‍ തിങ്ങി നിറഞ്ഞുള്ള സര്‍വിസുകള്‍ ആയിരുന്നു മിക്കവാറും. യാത്രക്കാരെ ആശ്രയിച്ചു ധാരാളം വ്യാപാര സ്ഥാപനങ്ങളും കുമരകത്തും മുഹമ്മയിലുമായി ജെട്ടികളില്‍ ഉണ്ടായിരുന്നു. 3 ബോട്ടുകള്‍ ആയിരുന്നു സര്‍വിസുകള്‍ നടത്തിയിരുന്നത്.



എന്നാല്‍ 2002 ജൂലൈ 27 ലെ ബോട്ടപകടം 29 പേരുടെ ജീവന്‍ അപകരിച്ചപോള്‍ നഷ്ട്ടമായത് ഈ സര്‍വീസ് യാത്രയുടെ വിശ്വസ്തത ആയിരുന്നു. ഇന്നും യാത്ര ചെയുമ്പോള്‍ പലരുടെയും മനസ്സില്‍ ആ കറുത്ത ശനിയുടെ ഓര്‍മ്മകള്‍ കൂടെയുണ്ടാകും. ബോട്ട് ദുരന്ത സ്മാരകമായി കുമരകത്ത് നിര്‍മിച്ച കെട്ടിടം  ഒന്‍പതാം വാര്‍ഷികത്തില്‍ ആണ് തുറക്കാന്‍ സാധിച്ചതെങ്കിലും യാത്രകര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് വളരെ ഉപകാര പ്രദം തന്നെ.





ചീപുങ്കല്‍ പാലം നാടുകാര്‍ക്ക് തുറന്നുകൊടത്തതിലൂടെ ആലപ്പുഴയിലേക്ക് റോഡ്‌ മാര്‍ഗം ഗതാഗതം സാധ്യമായതും കുമരകം- മുഹമ്മ ബോട്ട് സര്‍വീസിന്‍റെ ഇന്നത്തെ അവസ്ഥക്ക് മറ്റൊരു കാരണമായി.



മൂന്നു ബോട്ടുകള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത് ഇന്ന് രണ്ടു ബോട്ടുകളായി. രാവിലത്തെയും വൈകിട്ടെയും സര്‍വിസുകള്‍ ഒഴിച്ചാല്‍ പലതും ഒന്നോ രണ്ടോ യാത്രകാര്‍ മാത്രം എന്നാ അവസ്ഥയിലായി. രണ്ടു ജെട്ടികളിലെയും പല വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ട അവസ്ഥയായി. മുഹമ്മയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡു നാമാവിശേഷമായി.





എങ്കിലും അടുത്ത കാലത്തായി സാധാരണ വിനോദ സഞ്ചാരികള്‍ കായല്‍ സ്വന്ദര്യം നുകരാന്‍ ഈ യാത്രാ സ്വകാര്യം ഉപയോഗപെടുത്തുന്നു. ഏകദേശം 7 കിലോമീറ്റെര്‍ ദുരം 40 മിനിറ്റുകള്‍ കൊണ്ടാണ് ബോട്ടുകള്‍ ഓടിയെത്തുന്നത്. ഇതിന് ഈടാക്കുന്ന ചാര്‍ജ് കേവലം 5 രൂപ മാത്രമാണ്. കുമളി ബോടപകടത്തിന് ശേക്ഷം സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. 


No comments:

Post a Comment