Pages

Friday 22 July 2011

അപകട കെണിയുമായി കുമരകം കോട്ടയം റോഡ്‌


ഒന്നാം ഘട്ട റോഡ്‌ പണികഴിഞ്ഞപ്പോള്‍ കുമരകം കോട്ടയം റോഡുകളിലൂടെ യാത്ര കാല്‍നടക്കാര്‍ക്കും, വാഹനങ്ങള്‍ക്കും ഒരു പോലെ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. വീതികൂട്ടലിന്‍റെ ഫലമായി മിക്ക സ്ഥലങ്ങളിലും കാല്‍നടക്കാര്‍ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നു, ജീവന്‍ പണയം വെച്ചാണ് സ്കുള്‍ കുട്ടികള്‍ ഉള്‍പെടെ ഉള്ളവരുടെ യാത്ര. തോട് വശങ്ങളില്‍ വരുന്ന സ്ഥലങ്ങളില്‍ തോടും റോഡും തമ്മില്‍ ഒരു അടിയുടെ പോലും വിത്യാസം ഇല്ല,ബസ്സുകളുടെ മത്സര ഓട്ടം കൂടിയാകുമ്പോള്‍ അപകടം ഏത് നിമിഷവും കടന്നു വരാം.


 റോഡിന്‍റെ ഇരു വശങ്ങളിലും വീതികൂട്ടലിന്‍റെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ സ്ഥലം അളന്നു രേഖപ്പെടുത്തിയിട്ടുന്ടെങ്കിലും ഏറ്റെടുക്കുന്ന കാര്യത്തില്‍ കാലതാമസം നേരിടുകയാണ്. ഇതിനാല്‍ ഉള്ള സ്ഥലത്ത് വീതികൂട്ടി റോഡ്‌ നിര്‍മ്മിക്കാന്‍ കരാറുകാരന്‍ നിര്‍ബന്ധിതന്‍ ആയിരിക്കുന്നതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം.

മുകളിലെ ചിത്രത്തില്‍ :-കുമരകം ടെലിഫോണ്‍ ഓഫിസിനു സമീപത്തെ വളവിനു സമീപം കാല്‍ നടകാര്‍ക്ക്     അപകടം വരുത്തുന്ന രീതിയില്‍  സ്ഥിതിചെയുന്ന ട്രാന്‍സ്ഫോമര്‍ കൂടാതെ റോഡു പണിക്കാര്‍ ടാറിംഗ് ചെയാതെ വിട്ടുപോയ കുറച്ചു ഭാഗം ഈ വളവില്‍ ഉള്ളത് അപകടത്തിനു സാധ്യത വര്‍ദ്ധിപ്പിക്കുന്നു.


മുകളിലെ ചിത്രത്തില്‍ :-കുമരകം- കോട്ടയം റൂട്ടില്‍  അറുപറയ്ക്ക് സമീപം തോടും റോഡും തമ്മില്‍ ആകെ വിത്യാസം ഒരു അടി മാത്രം, വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും  ഇവിടം ഒരു അപകട കെണിയാണ്.



 കോട്ടയം കുമരകം റൂട്ടിലെ ..തഴാതങ്ങടിക്ക് സമീപം ബസ്‌ അപകടം ഉണ്ടായ പ്രദേശത്ത് സ്ഥാപിച്ചിരുന്ന റിഫ്ലെക്ടര്‍ ബാറുകള്‍ ഇയിടെ നടന്ന അറ്റകുറ്റ പണികള്‍ക്ക് ശേഷവും തിരികെ സ്ഥാപികാത്ത നിലയില്‍ കിടക്കുന്നു ... വീണ്ടും ഒരു അപകടം ഉണ്ടാവാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രെദ്ധിക്കുക.


നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു 

No comments:

Post a Comment