Pages

Thursday 21 July 2011

നെഹ്‌റു ട്രോഫി വള്ളം കളി കാശിന്‍റെയും, കണക്കുതീര്‍പ്പുകളുടെയും മത്സരമോ?..






1973 ആഗസ്റ്റുമാസം രണ്ടാം ശനിയാഴ്ച കുമാരകംകാര്‍ മുഴുവനും  ആകാശവാണിക്ക് മുന്നില്‍ കാതോര്‍ത്ത്  നെഞ്ചിടിപ്പോടെ നിന്ന്, ഇന്നാണ് തങ്ങളുടെ പ്രിയ ടീം കുമരകം ബോട്ട് ക്ലബ്‌ കല്ലുപറമ്പന്‍ ചുണ്ടനില്‍ ഹാട്രിക്കിനായി പുന്നമടയില്‍ തുഴയുന്നു, കുമരകത്തെ ഉത്സവ തിമിര്‍പ്പില്‍ ആറാടിച്ചു നമ്മുടെ പ്രിയ പെട്ടവര്‍ അത് നേടുകയും ചെയുത്.  1984 ല്‍ കാരിച്ചാല്‍ ചുണ്ടനില്‍ ഹാട്രിക് ആവര്‍ത്തിക്കുകയും ചെയതപ്പോള്‍ കുമാരകംകാര്‍ ആലപ്പുഴക്കാരുടെ മുന്നില്‍ തലയെടുപ്പോടെ നിന്നു. 




വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു കൂടെ നെഹ്‌റു ട്രോഫി മത്സരങ്ങളും എന്നാല്‍ നെഹ്‌റു ട്രോഫി കുമാരകതെത്തിയില്ല, ക്ലബ്ബില്‍ പ്രശ്നങ്ങള്‍ തലപൊക്കി, പടല പിണക്കങ്ങള്‍ പതിവായി അവസാനം പുതിയ ടീം എന്ന ആശയം ഉടലെടുക്കുകയും കുമരകം ടൌണ്‍ ബോട്ട് ക്ലബിന്‍റെ ഉദയത്തിനു കാരണമാവുകയും ചെയുത്. രണ്ടു വള്ളങ്ങള്‍ തുഴയാനുള്ള തുഴച്ചില്‍ക്കാര്‍ കുമരകത്ത് ഉണ്ടോ, ഉണ്ടെങ്കില്‍ തന്നെ ജയിക്കുമോ എന്നായി നാടുകാരുടെ സംശയം, എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു 1999 ലെ നെഹ്രുട്രോഫി ശ്രീ സമ്പത്തിന്‍റെ നേതൃത്വത്തില്‍ തുഴഞ്ഞ കുമരകം ടൌണ്‍ ബോട്ട് ക്ലബ്‌  14 വര്‍ഷത്തെ ഇടവേളയ്ക്കു ശേക്ഷം കുമരകത്തെത്തിച്ചു. പിന്നീട് ഹാട്രിക് ഉള്‍പ്പെടെ 5 വര്‍ഷം ട്രോഫിയില്‍ മുത്തമിടാന്‍ അവര്‍ക്ക് സാധിച്ചു .


കുമരകത്ത് ഈ വര്‍ഷം ഒരു പുതിയ ടീം കൂടി, വില്ലേജു ബോട്ട് ക്ലബ്‌ , ടീം ചമ്പക്കുളത്തു  മത്സരിക്കുകയും ചെയിതു, ഈ ടീമിന്‍റെ പിറവിയോടെ ആരുടെ കൂടെ നില്‍ക്കണമെന്നറിയാതെ കുമരകം നിവാസികള്‍ കുഴഞ്ഞിരിക്കുകയാണ്. കപ്പ്‌  ആരെങ്കിലും  കൊണ്ടുവരട്ടെ എന്ന് നിഷ്പഷ ചിന്താഗതിയാണ് ഭുരിപ്ക്ഷതിന്. എന്നാല്‍ കുറച്ചു ആള്‍ക്കാര്‍ പരസ്പരം കുറ്റപ്പെടുത്തലുകളുമായി നോട്ടീസ് അടിച്ചിറക്കിയിരിക്കുന്നു  മറ്റു ചിലര്‍ ചേരി തിരിഞ്ഞു പോരിനിറങ്ങി.



അവസാന പത്തു വര്‍ഷത്തിനിടയില്‍ വള്ളം കളിയുടെ രൂപം മാറി, വള്ളം കളിയിലൂടെ പേരും പ്രേശസ്ക്തിക്കുമായി ലക്ഷപ്രഭുക്കള്‍ വള്ളംകളിയെയും, തുഴചില്‍കാരെയും വിലക്ക് വാങ്ങാന്‍ തുടങ്ങിയത്തോട്‌ കൂടി വള്ളം കളി പുതിയ തലങ്ങളില്‍ ആയി. ഈ വര്‍ഷത്തെ ചമ്പക്കുള വള്ളം കളി അലങ്കോലപ്പെടാന്‍ വരെ അത് കാരണമായി ...





പണ്ട് കാലത്ത് മത്സരങ്ങള്‍ കുമരകംകാരും , കൈനകരിക്കാരും, കാവാലം കാരും തമ്മില്‍ ആയിരുന്നെങ്കില്‍ ഇന്ന് മത്സരം ക്ലബുകളും വ്ക്തികളും തമ്മിലായി. നാട്ടുകാര്‍ ചേരിതിരിഞ്ഞ് മത്സരിക്കുന്നു. ഇപ്പോള്‍ കുമരകംകാര്‍ക്ക്  ഒരേ ഒരു സംശയം നെഹ്‌റു ട്രോഫി ആര്‍ക്കു വേണ്ടി ക്ലബിനോ , നാടിനോ.......


എങ്കിലും ,ആഗസ്റ്റുമാസം രണ്ടാം ശനിയാഴ്ച കുമരകം കാതോര്‍ക്കുന്നു നെഹ്രുട്രോഫിയുമായുള്ള വരുന്ന തുഴച്ചില്‍ക്കാരുടെ ആരവം.....



നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.....

No comments:

Post a Comment