Pages

Saturday, 23 July 2011

ഇരുട്ടില്‍ മുങ്ങി കുമരകം


മഴക്കാറ് ആകാശത്തില്‍ കണ്ടാല്‍ പിന്നെ കുമാരകംകാര്‍ക്ക് വിദ്യുശക്തി ലഭിക്കില്ല. ദിവസങ്ങളിലായി കുമരകത്ത് കണ്ടു വരുന്ന പ്രവണതയാണിത്‌. ദിവസം പത്തോളം തവണയാണ് കറണ്ട് വന്നും പോയും നില്‍ക്കുന്നത് .


ഫോണ്‍ വിളിച്ചാല്‍ എടുത്തു മറുപടി പറയാന്‍ പോലും ആളില്ല. ശരിയായ രീതിയില്‍ ലൈനില്‍ വീണുകിടുക്കുന്ന മരച്ചില്ലകള്‍ വെട്ടാതെ കിടക്കുന്നതുമൂലം ചെറിയ രീതിയില്‍ ഒരു കാറ്റ്  അടിച്ചാല്‍ പോലും വിദ്യുശക്തി പണിമുടക്കും. രാഷ്ട്രിയ സംഘടനകള്‍ ഈ വിഷയം ഏറ്റെടുത്തു സമര മുറകളുമായി രംഗത്തെത്തിയെങ്കിലും കുമരകം ഇലകട്രിസിറ്റി വകുപ്പ് പഴയ  പടിയില്‍തന്നെ.


തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസതിനും, വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥാക്കും എതിരായി യൂത്ത് കോണ്‍ഗ്രസ്‌ നടത്തിയ  ഇലക്ട്രിസിറ്റി ഓഫീസ്     പിക്കറ്റിംഗ്.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക 

Friday, 22 July 2011

അപകട കെണിയുമായി കുമരകം കോട്ടയം റോഡ്‌


ഒന്നാം ഘട്ട റോഡ്‌ പണികഴിഞ്ഞപ്പോള്‍ കുമരകം കോട്ടയം റോഡുകളിലൂടെ യാത്ര കാല്‍നടക്കാര്‍ക്കും, വാഹനങ്ങള്‍ക്കും ഒരു പോലെ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. വീതികൂട്ടലിന്‍റെ ഫലമായി മിക്ക സ്ഥലങ്ങളിലും കാല്‍നടക്കാര്‍ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നു, ജീവന്‍ പണയം വെച്ചാണ് സ്കുള്‍ കുട്ടികള്‍ ഉള്‍പെടെ ഉള്ളവരുടെ യാത്ര. തോട് വശങ്ങളില്‍ വരുന്ന സ്ഥലങ്ങളില്‍ തോടും റോഡും തമ്മില്‍ ഒരു അടിയുടെ പോലും വിത്യാസം ഇല്ല,ബസ്സുകളുടെ മത്സര ഓട്ടം കൂടിയാകുമ്പോള്‍ അപകടം ഏത് നിമിഷവും കടന്നു വരാം.


 റോഡിന്‍റെ ഇരു വശങ്ങളിലും വീതികൂട്ടലിന്‍റെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ സ്ഥലം അളന്നു രേഖപ്പെടുത്തിയിട്ടുന്ടെങ്കിലും ഏറ്റെടുക്കുന്ന കാര്യത്തില്‍ കാലതാമസം നേരിടുകയാണ്. ഇതിനാല്‍ ഉള്ള സ്ഥലത്ത് വീതികൂട്ടി റോഡ്‌ നിര്‍മ്മിക്കാന്‍ കരാറുകാരന്‍ നിര്‍ബന്ധിതന്‍ ആയിരിക്കുന്നതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം.

മുകളിലെ ചിത്രത്തില്‍ :-കുമരകം ടെലിഫോണ്‍ ഓഫിസിനു സമീപത്തെ വളവിനു സമീപം കാല്‍ നടകാര്‍ക്ക്     അപകടം വരുത്തുന്ന രീതിയില്‍  സ്ഥിതിചെയുന്ന ട്രാന്‍സ്ഫോമര്‍ കൂടാതെ റോഡു പണിക്കാര്‍ ടാറിംഗ് ചെയാതെ വിട്ടുപോയ കുറച്ചു ഭാഗം ഈ വളവില്‍ ഉള്ളത് അപകടത്തിനു സാധ്യത വര്‍ദ്ധിപ്പിക്കുന്നു.


മുകളിലെ ചിത്രത്തില്‍ :-കുമരകം- കോട്ടയം റൂട്ടില്‍  അറുപറയ്ക്ക് സമീപം തോടും റോഡും തമ്മില്‍ ആകെ വിത്യാസം ഒരു അടി മാത്രം, വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും  ഇവിടം ഒരു അപകട കെണിയാണ്.



 കോട്ടയം കുമരകം റൂട്ടിലെ ..തഴാതങ്ങടിക്ക് സമീപം ബസ്‌ അപകടം ഉണ്ടായ പ്രദേശത്ത് സ്ഥാപിച്ചിരുന്ന റിഫ്ലെക്ടര്‍ ബാറുകള്‍ ഇയിടെ നടന്ന അറ്റകുറ്റ പണികള്‍ക്ക് ശേഷവും തിരികെ സ്ഥാപികാത്ത നിലയില്‍ കിടക്കുന്നു ... വീണ്ടും ഒരു അപകടം ഉണ്ടാവാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രെദ്ധിക്കുക.


നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു 

Thursday, 21 July 2011

നെഹ്‌റു ട്രോഫി വള്ളം കളി കാശിന്‍റെയും, കണക്കുതീര്‍പ്പുകളുടെയും മത്സരമോ?..






1973 ആഗസ്റ്റുമാസം രണ്ടാം ശനിയാഴ്ച കുമാരകംകാര്‍ മുഴുവനും  ആകാശവാണിക്ക് മുന്നില്‍ കാതോര്‍ത്ത്  നെഞ്ചിടിപ്പോടെ നിന്ന്, ഇന്നാണ് തങ്ങളുടെ പ്രിയ ടീം കുമരകം ബോട്ട് ക്ലബ്‌ കല്ലുപറമ്പന്‍ ചുണ്ടനില്‍ ഹാട്രിക്കിനായി പുന്നമടയില്‍ തുഴയുന്നു, കുമരകത്തെ ഉത്സവ തിമിര്‍പ്പില്‍ ആറാടിച്ചു നമ്മുടെ പ്രിയ പെട്ടവര്‍ അത് നേടുകയും ചെയുത്.  1984 ല്‍ കാരിച്ചാല്‍ ചുണ്ടനില്‍ ഹാട്രിക് ആവര്‍ത്തിക്കുകയും ചെയതപ്പോള്‍ കുമാരകംകാര്‍ ആലപ്പുഴക്കാരുടെ മുന്നില്‍ തലയെടുപ്പോടെ നിന്നു. 




വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു കൂടെ നെഹ്‌റു ട്രോഫി മത്സരങ്ങളും എന്നാല്‍ നെഹ്‌റു ട്രോഫി കുമാരകതെത്തിയില്ല, ക്ലബ്ബില്‍ പ്രശ്നങ്ങള്‍ തലപൊക്കി, പടല പിണക്കങ്ങള്‍ പതിവായി അവസാനം പുതിയ ടീം എന്ന ആശയം ഉടലെടുക്കുകയും കുമരകം ടൌണ്‍ ബോട്ട് ക്ലബിന്‍റെ ഉദയത്തിനു കാരണമാവുകയും ചെയുത്. രണ്ടു വള്ളങ്ങള്‍ തുഴയാനുള്ള തുഴച്ചില്‍ക്കാര്‍ കുമരകത്ത് ഉണ്ടോ, ഉണ്ടെങ്കില്‍ തന്നെ ജയിക്കുമോ എന്നായി നാടുകാരുടെ സംശയം, എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു 1999 ലെ നെഹ്രുട്രോഫി ശ്രീ സമ്പത്തിന്‍റെ നേതൃത്വത്തില്‍ തുഴഞ്ഞ കുമരകം ടൌണ്‍ ബോട്ട് ക്ലബ്‌  14 വര്‍ഷത്തെ ഇടവേളയ്ക്കു ശേക്ഷം കുമരകത്തെത്തിച്ചു. പിന്നീട് ഹാട്രിക് ഉള്‍പ്പെടെ 5 വര്‍ഷം ട്രോഫിയില്‍ മുത്തമിടാന്‍ അവര്‍ക്ക് സാധിച്ചു .


കുമരകത്ത് ഈ വര്‍ഷം ഒരു പുതിയ ടീം കൂടി, വില്ലേജു ബോട്ട് ക്ലബ്‌ , ടീം ചമ്പക്കുളത്തു  മത്സരിക്കുകയും ചെയിതു, ഈ ടീമിന്‍റെ പിറവിയോടെ ആരുടെ കൂടെ നില്‍ക്കണമെന്നറിയാതെ കുമരകം നിവാസികള്‍ കുഴഞ്ഞിരിക്കുകയാണ്. കപ്പ്‌  ആരെങ്കിലും  കൊണ്ടുവരട്ടെ എന്ന് നിഷ്പഷ ചിന്താഗതിയാണ് ഭുരിപ്ക്ഷതിന്. എന്നാല്‍ കുറച്ചു ആള്‍ക്കാര്‍ പരസ്പരം കുറ്റപ്പെടുത്തലുകളുമായി നോട്ടീസ് അടിച്ചിറക്കിയിരിക്കുന്നു  മറ്റു ചിലര്‍ ചേരി തിരിഞ്ഞു പോരിനിറങ്ങി.



അവസാന പത്തു വര്‍ഷത്തിനിടയില്‍ വള്ളം കളിയുടെ രൂപം മാറി, വള്ളം കളിയിലൂടെ പേരും പ്രേശസ്ക്തിക്കുമായി ലക്ഷപ്രഭുക്കള്‍ വള്ളംകളിയെയും, തുഴചില്‍കാരെയും വിലക്ക് വാങ്ങാന്‍ തുടങ്ങിയത്തോട്‌ കൂടി വള്ളം കളി പുതിയ തലങ്ങളില്‍ ആയി. ഈ വര്‍ഷത്തെ ചമ്പക്കുള വള്ളം കളി അലങ്കോലപ്പെടാന്‍ വരെ അത് കാരണമായി ...





പണ്ട് കാലത്ത് മത്സരങ്ങള്‍ കുമരകംകാരും , കൈനകരിക്കാരും, കാവാലം കാരും തമ്മില്‍ ആയിരുന്നെങ്കില്‍ ഇന്ന് മത്സരം ക്ലബുകളും വ്ക്തികളും തമ്മിലായി. നാട്ടുകാര്‍ ചേരിതിരിഞ്ഞ് മത്സരിക്കുന്നു. ഇപ്പോള്‍ കുമരകംകാര്‍ക്ക്  ഒരേ ഒരു സംശയം നെഹ്‌റു ട്രോഫി ആര്‍ക്കു വേണ്ടി ക്ലബിനോ , നാടിനോ.......


എങ്കിലും ,ആഗസ്റ്റുമാസം രണ്ടാം ശനിയാഴ്ച കുമരകം കാതോര്‍ക്കുന്നു നെഹ്രുട്രോഫിയുമായുള്ള വരുന്ന തുഴച്ചില്‍ക്കാരുടെ ആരവം.....



നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.....

Wednesday, 20 July 2011

കുമരകം - മുഹമ്മ ബോട്ട് ദുരന്ത സ്മാരക മന്ദിരം യാത്രകാര്‍ക്ക് തുറന്നു കൊടുക്കുക

ബോട്ട് ദുരന്തത്തിന്  ജൂലൈ 27 നു 9 വയസ്സ്. 29 പേരുടെ മരണത്തിനു ഇടയാക്കിയ ദുരന്തത്തിനു സ്മാരകമായി പണിത മന്ദിരം വര്‍ഷങ്ങളായിട്ടും തുറന്നു കൊടുത്തില്ല. വാര്‍ഷിക സമയത്ത് മാത്രമേ ബന്ധപെട്ടവര്‍ ദുരന്തത്തെക്കുറിച്ച് ഓര്‍ക്കാറുള്ള്. ചടങ്ങിനായി കെട്ടിടം ഒരു ദിവസം തുറന്നിടും. പിന്നെ താഴു വീണാല്‍ അടുത്ത വര്‍ഷമേ തുറക്കു. 


ഇത്തവണയെങ്കിലും മന്ദിരം തുറന്നു കിട്ടു മെന്ന പ്രേതിക്ഷയില്ലാണ് നാട്ടുകാര്‍. എല്ലാ പണികളും പൂര്‍ത്തിയായി കിടക്കുന്ന കെട്ടിടം ഈ വര്‍ക്ഷികത്തിനെങ്കിലും തുറന്നു കൊടുക്കാന്‍ അധികൃതര്‍ തയാറാകുമോ. ലക്ഷങ്ങള്‍ മുടക്കി പണിത കെട്ടിടം ആര്‍ക്കും പ്രയോജനപ്പെടാതെ കിടക്കുമ്പോള്‍ യാത്രക്കാരാണ് കഷ്ട്ടപെടുന്നത്. 


ബോട്ട് യാത്രക്കാര്‍ പ്രാഥമിക ആവിശ്യങ്ങള്‍ക്ക് സൌകര്യമില്ലാതെ ബുദ്ധിമുട്ടുന്നു. മഴയെത്തും മറ്റും യാത്രക്കാര്‍ സമീപത്തെ കടത്തിണ്ണയില്‍ അഭയം പ്രാപികേണ്ടി വരുന്നു.
ഈ വിഷയം ബന്ധപ്പെട്ടവരില്‍ എത്തിക്കുക എന്ന ഉദ്യേശത്തോടെ കുമരകം ടുഡേ മുഖ്യ മന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഫോട്ടോകളും വിവരങ്ങളും പരാതി രൂപത്തില്‍ അയച്ചിരിക്കുന്നു.ഈ ഉദ്യമത്തില്‍ കുമരകം ടുഡേയുടെ എല്ലാ നല്ലവരായ സുഹൃത്തുക്കളും പങ്കളിയായിരിക്കുന്നു.......